ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മരണത്തിലുള്ള ദുഃഖമറിയിച്ച് അദ്ദേഹത്തിന്റെ ഭാര്യ സംഗീതയ്ക്ക് രാഹുൽഗാന്ധിയുടെ വികാരനിർഭരമായ അനുശോചനക്കത്ത്.

“പാർലമെന്റിന്റെ ഇടനാഴികളിൽ ഇനിയദ്ദേഹത്തിന്റെ ശബ്ദം പ്രതിധ്വനിക്കില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ സാന്നിധ്യം ഓർക്കും. താങ്കളുടെ കുടുംബം എൻറെ ചിന്തകളിലും പ്രാർഥനകളിലുമുണ്ടാകും” -രാഹുൽ കുറിച്ചു.

ജെയ്റ്റ്‌ലിയുടെ കുടുംബത്തിന് അദ്ദേഹം സമാധാനവും മനഃശക്തിയും നേർന്നു. ശനിയാഴ്ച അന്തരിച്ച ജെയ്റ്റ്‌ലിക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി രാഹുലും സോണിയാഗാന്ധിയും മൻമോഹൻ സിങ്ങും ആദരാഞ്ജലിയർപ്പിച്ചിരുന്നു.

content highlights: rahul gandhi's letter to arun jaitley's wife