ന്യൂഡൽഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വേറായ പെഗാസസ് ജനങ്ങളെ നിശ്ശബ്ദരാക്കാനുള്ള മോദിസർക്കാരിന്റെ ആയുധമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തലസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ പാർലമെന്റ് ഉപരോധ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങളുടെ ശബ്ദമാണ്. നരേന്ദ്രമോദി, പെഗാസസ് എന്ന ആശയം എന്റെ ഫോണിൽ മാത്രമല്ല രാജ്യത്തെ എല്ലാ യുവാക്കളുടെയും ഫോണിലാണ് സ്ഥാപിച്ചത്. പെഗാസസ് ജനങ്ങളെ നിശ്ശബ്ദരാക്കാനുള്ള വഴിയാണ്’’ -രാഹുൽ പറഞ്ഞു.

രാജ്യത്തെ യുവാക്കൾ സത്യം മനസ്സിലാക്കുന്ന ദിവസങ്ങൾ വന്നാൽ മോദിസർക്കാർ തകരുമെന്നും മോദിഭരണം ഉള്ളിടത്തോളം യുവാക്കൾക്ക് തൊഴിൽ ലഭിക്കില്ലെന്നും രാഹുൽ പറഞ്ഞു. പാർലമെന്റിലേക്കുള്ള നൂറുകണക്കിന് യുവാക്കളുടെ റാലി പോലീസ് ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞു.