ന്യൂഡൽഹി: വാക്സിൻ വിതരണം പൂർത്തിയാക്കാൻ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ പ്രസ്താവനയ്ക്കെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

“ജനങ്ങൾ വാക്സിനായി കാത്തിരിക്കുമ്പോൾ സമയപരിധി ഇല്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. നട്ടെല്ലില്ലായ്മയുടെ അത്യുത്തമ ഉദാഹരണം” -രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയുടെ വാർത്തയും ട്വീറ്റിനൊപ്പം രാഹുൽ പങ്കുവെച്ചിട്ടുണ്ട്.