ന്യൂഡൽഹി: റഫാൽ ഇടപാടിനെതിരേ രാഹുൽ ഗാന്ധി ഉയർത്തുന്ന ആരോപണങ്ങൾക്ക് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. രാഹുലും ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദും ഉയർത്തുന്ന ആരോപണങ്ങൾക്കുള്ള സാമ്യം യാദൃച്ഛികമല്ലെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു.

“ആരോപണങ്ങളിൽ കേന്ദ്രസർക്കാരിന്‌ തെല്ലും ഭയമില്ല. അവയെ സർക്കാരിന്റെ പ്രതിച്ഛായകൊണ്ട്‌ നേരിടും. ഇപ്പോൾ നടക്കുന്നത് രണ്ടുകാഴ്ചപ്പാടുകൾ തമ്മിലുള്ള യുദ്ധമാണ്. ഇതിനെതിരേ പോരാടേണ്ടതുണ്ട്. അതിനായി ദേശീയതലത്തിൽ പ്രചാരണം നടത്തും -മന്ത്രി പറഞ്ഞു. റഫാലുമായി ബന്ധപ്പെട്ട് സർക്കാർ സുതാര്യമായ ഇടപാടുകളാണ് നടത്തിയതെന്നും മന്ത്രി അവകാശപ്പെട്ടു.