ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയിൽ സംസ്ഥാന പോലീസ് മേധാവിക്കും ഫിറോസ്പുർ എസ്.എസ്.പി.ക്കുമെതിരേ നടപടി.

പോലീസ് മേധാവി സിദ്ധാർഥ് ചതോപാധ്യായയെ സ്ഥാനത്തു നിന്നൊഴിവാക്കാനുള്ള തീരുമാനത്തിന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി അംഗീകാരം നൽകി. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥൻ വീരേശ് കുമാർ ഭാവരയാണ് പുതിയ ഡി.ജി.പി. ഫിറോസ്പുർ എസ്.എസ്.പി. ഹർമന്ദീപിനെയും മാറ്റിയിട്ടുണ്ട്. നരീന്ദർ ഭാർഗവയാണ് പുതിയ എസ്.എസ്.പി.

വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുമെന്ന് നിയമിതനായതിനു പിന്നാലെ വീരേശ് കുമാർ പ്രതികരിച്ചു. അന്വേഷണത്തിനായി വെള്ളിയാഴ്ച ഫിറോസ്പുരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മൂന്നംഗ സമിതിക്കു മുമ്പാകെ സിദ്ധാർഥ് ചതോപാധ്യായ ഹാജരായിരുന്നില്ല.

content highlights: punjab security breach: action against state dgp and ferozpur ssp