ന്യൂഡൽഹി: കുറ്റപത്രം സമർപ്പിക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കാലതാമസം വരുത്തിയതിനെത്തുടർന്ന് പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതിക്കു ജാമ്യംലഭിച്ചു.
ഡൽഹി എൻ.ഐ.എ. പ്രത്യേക ജഡ്‌ജി പർവീൺ സിങ്ങാണ് പ്രതി യൂസുഫ് ചോപന് ജാമ്യംനൽകിയത്.
കഴിഞ്ഞവർഷം ഫെബ്രുവരി 14-ന് ജമ്മുകശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരർ 40 ജവാന്മാരെ കൊലപ്പെടുത്തിയ കേസിന്റെ ഗൂഢാലോചന അന്വേഷിച്ച സംഘമാണ് യൂസുഫ് ചോപനെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു.
പ്രചാരണം തെറ്റെന്ന് എൻ.ഐ.എ.
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണക്കേസിൽ യൂസഫ് ചോപനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജാമ്യം ലഭിച്ചെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും എൻ.ഐ.എ. പറഞ്ഞു. പുൽവാമ കേസിൽ ചോപൻ പ്രതിയല്ല. മറ്റൊരു കേസിലാണ് ഇയാൾ അറസ്റ്റിലായത്. പുൽവാമ കേസിന്റെ അന്വേഷണത്തിൽ വലിയൊരു വഴിത്തിരിവ് അടുത്തിടെ ഉണ്ടാകുമെന്നും എൻ.ഐ.എ. പറഞ്ഞു.
Content Highlights; Pulwama terror attack bail