കുവൈറ്റ്: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ തടഞ്ഞ ആര്‍.എസ്.എസ്. നടപടിയെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അപലപിച്ചു .
 
ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തു തടയുന്നത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനുതന്നെ അപമാനകരമാണ്. ആര്‍.എസ്. എസിന്റെ ഫാസിസ്റ്റ് ഭീകരതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.
 
ഇതിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താന്‍ കോടിയേരി ആഹ്വാനം ചെയ്തു.