രാംപുർ (ഉത്തർപ്രദേശ്): റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലിയിലുണ്ടായ അപകടത്തിൽ മരിച്ച കർഷകനായ നവനീത് സിങ്ങിന്റെ കുടുംബാംഗങ്ങളെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സന്ദർശിച്ചു.

യു.പിയിലെ പ്രാദേശിക നേതാക്കളും പ്രിയങ്കയോടൊപ്പമുണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളെ ശക്തമായി അപലപിച്ച പ്രിയങ്ക കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ട്രാക്ടർ ബാരിക്കേഡിലിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞാണ് നവനീത് മരിച്ചത്.

content highlights: priyanka gandhi visits house of farmer who died during tractor rally