പട്‌ന: രാജ്യത്തെ സര്‍വകലാശാലകളെ ലോകനിലവാരത്തിലെത്തിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും 10 വീതം സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശവും 10,000 കോടി രൂപയും നല്‍കുമെന്ന് പട്‌ന സര്‍വകലാശാലയുടെ ശതവാര്‍ഷികാഘോഷച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
'ലോകത്തെ മികച്ച 500 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഒന്നുപോലും ഇല്ലാത്തത് നമുക്ക് കളങ്കമാണ്. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും ഈ സ്ഥിതി മാറ്റിയെടുക്കണം. സര്‍വകലാശാലകളെ തിരഞ്ഞെടുക്കുന്നത് എന്തെങ്കിലും ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കില്ല. തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഒരു പ്രൊഫഷണല്‍ ഏജന്‍സികൂടി ഭാഗമാകും. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്''- അദ്ദേഹം പറഞ്ഞു.
ബിഹാറിലെ വികസനത്തിന് മുഖ്യമന്ത്രി നിതീഷ് കുമാറിനെ അദ്ദേഹം അഭിനന്ദിച്ചു. 2022-ല്‍ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ബിഹാര്‍ രാജ്യത്തെ ഏറ്റവുംമികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കാണണമെന്ന് താനാഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പട്‌ന സര്‍വകലാശാലയ്ക്ക് കേന്ദ്രപദവി നല്‍കണമെന്ന നിതീഷിന്റെ ആഗ്രഹത്തിനാണ് മോദിയുടെ പ്രഖ്യാപനം വിലങ്ങുതടിയായത്. കേന്ദ്രപദവി നല്‍കണമെന്ന അഭ്യര്‍ഥന മോദിക്കുമുന്നില്‍ വെച്ചിട്ടുള്ളതായി നിതീഷ് തന്നെയാണ് ചടങ്ങില്‍ സംസാരിക്കുമ്പോള്‍ വ്യക്തമാക്കിയത്. മോദി ഇക്കാര്യം പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ബിഹാറിലെ ജനങ്ങളെന്നും നിതീഷ് പറഞ്ഞു.
ഇതിനുതൊട്ടുപിന്നാലെയാണ് സര്‍വകലാശാലകളുടെ കാര്യത്തില്‍ മോദി നിലപാട് വ്യക്തമാക്കിയത്. പട്‌ന സര്‍വകലാശാല പ്രകടനം മെച്ചപ്പെടുത്തി രാജ്യത്തെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ഭാഗമാകണമെന്നാണ് മോദി നിര്‍ദേശിച്ചത്.
ആദ്യമായാണ് ഒരു പ്രധാനമന്ത്രി പട്‌ന സര്‍വകലാശാലയിലെത്തുന്നതെന്ന് നിതീഷ് പറഞ്ഞു. ഇതിനര്‍ഥം തന്റെ മുന്‍ഗാമികള്‍ തനിക്ക് ചെയ്യാനായി കുറച്ച് ജോലികള്‍ ബാക്കിവെച്ചിട്ടുണ്ടെന്ന് ഇതിന് മറുപടിയായി മോദി പറഞ്ഞു. നിതീഷിനുപുറമേ ബിഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ചടങ്ങില്‍ പങ്കെടുത്തു. പട്‌നയില്‍ 3700 കോടി രൂപയുടെ ദേശീയപാതാ, അഴുക്കുചാല്‍ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തു.
എന്‍.ഡി.എ. മുന്നണിയിലേക്ക് ജെ.ഡി.(യു) തിരിച്ചെത്തിയിട്ട് ആദ്യമായാണ് മോദിയും നിതീഷും വേദിപങ്കിടുന്നത്.
പാമ്പാട്ടികളില്‍നിന്ന് ഐ.ടി.യിലേക്ക്
വിവരസാങ്കേതിക വിദ്യയില്‍ രാജ്യം പുരോഗമിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി വാചാലനായി. ഇന്ത്യ ഇനി അധികകാലം 'പാമ്പാട്ടി'കളുടെ ഭൂമിയായിരിക്കില്ലെന്നും ഐ.ടി. ഹബ്ബ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ വിദേശികള്‍ നമ്മുടെ രാജ്യത്തെ പാമ്പാട്ടികളുടെ ഭൂമിയായിക്കണ്ടു. എന്നാല്‍, ഐ.ടി. വ്യവസായം അത് മാറ്റിയെടുത്തു. ഒരിക്കല്‍ ഒരു വിദേശി എന്നോട് ചോദിച്ചു നിങ്ങളിപ്പോഴും പാമ്പാട്ടികളുടെ ഭൂമിയിലാണോ എന്ന്. അല്ല, 'മൗസു'മായാണ് ഇപ്പോള്‍ നമ്മള്‍ കളിക്കുന്നതെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ഈ മാറ്റത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു' -മോദി പറഞ്ഞു.