ലഖ്‌നൗ: വാരാണസിയിൽനിന്ന്‌ ക്ഷേത്രസന്ദർശനത്തിനെത്തിയ ഭക്തയെ ബലാത്സംഗം ചെയ്ത കേസിൽ അയോധ്യയിലെ പുരോഹിതൻ പിടിയിലായി.

കൃഷ്ണ കണ്ഠാചാര്യ എന്നയാളാണ് ആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്ഷേത്രത്തിന്റെ കീഴിലുള്ള സ്ഥലത്ത് മുപ്പതുകാരിയായ ഭക്തയെ താമസിപ്പിച്ച് തടഞ്ഞുവെച്ചത്. ഡിസംബർ 24-നാണ് യുവതി അയോധ്യയിലെത്തിയത്. ബന്ദിയാക്കിവെച്ച് ഒട്ടേറെത്തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് ഇവർ പോലീസിനെ വിളിക്കുകയും പോലീസെത്തി രക്ഷിക്കുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

അയോധ്യയിലെ മുതിർന്നപുരോഹിതന്മാരിലൊരാളാണ് കൃഷ്ണ കണ്ഠാചാര്യ. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

content highlights:Priest In Ayodhya Arrested For Holding Devotee Hostage, Raping Her: Police