ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് എയിംസിൽ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മുതിർന്ന ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും രാഷ്ട്രപതി ഭവൻ പത്രക്കുറിപ്പിൽ അറിയിച്ചു.

75 വയസ്സുള്ള രാഷ്ട്രപതിയെ നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്, എയിംസിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ എയിംസിലെ ഡോക്ടർമാരുമായി സംസാരിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും അദ്ദേഹം കുറിച്ചു.

Content Highlights: President Ram Nath Kovind