ന്യൂഡൽഹി: വനവത്കരണത്തിനുള്ള 47,000 കോടി രൂപയുടെ പ്രത്യേക നിധി എല്ലാ സംസ്ഥാനങ്ങളിലും വനവത്കരണം ഊർജിതപ്പെടുത്താൻ ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

ഈ നിധി ഫലപ്രദമായി വിനിയോഗിക്കുന്നതിന് ചേർന്ന സംസ്ഥാന വനംമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണം, കാലിത്തീറ്റ, വനത്തിന്റെ ഗുണനിലവാരം കൂട്ടൽ, ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ വരവ് നിയന്ത്രിക്കൽ തുടങ്ങിയവ ലക്ഷ്യംവെച്ചാണ് കൂടുതൽ വനവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ സംസ്ഥാനവും അതിനുള്ള പദ്ധതികൾ നടപ്പാക്കണം. ഇക്കൊല്ലം ഓഗസ്റ്റിൽ 47,436 കോടി രൂപ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ട്. 2001-ൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേകനിധി രൂപവത്കരിച്ചത്.

Content Highlights: Prakash Javadekar forestation