ന്യൂഡൽഹി: പുതിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകാനായി പുറപ്പെട്ട കോൺഗ്രസ് നേതാക്കളുടെയും എം.പി.മാരുടെയും സംഘത്തെ ഡൽഹിയിൽ പോലീസ് തടഞ്ഞു. പ്രിയങ്കയടക്കമുള്ളവരെ അറസ്റ്റുചെയ്ത് നീക്കി.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് എ.ഐ.സി.സി. ആസ്ഥാനത്തുനിന്ന് സംഘം കാൽനടയായി രാഷ്ട്രപതിഭവനിലേക്ക്‌ പുറപ്പെട്ടത്. അക്ബർ റോഡിൽ പോലീസ് മാർച്ച് തടഞ്ഞു.

പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പോലീസ് മൂന്നുപേർക്കുമാത്രം രാഷ്ട്രപതിഭവനിലേക്ക് പോകാമെന്നറിയിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും ഗുലാം നബി ആസാദും രാഷ്ട്രപതിഭവനിലെത്തി രണ്ടരക്കോടി പേർ ഒപ്പിട്ട നിവേദനം കൈമാറി.

content highlights: police stops congress march, arrests priyanka gandhi