ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ്‌ വ്ളാദിമിർ പുതിനും ടെലിഫോണിൽ ചർച്ച നടത്തി. കോവിഡ് വ്യാപനം നേരിടാൻ പുതിൻ ഇന്ത്യക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിലയിരുത്തി. റഷ്യൻ വാക്സിൻ സ്പുട്‌നിക്-വി ക്ക് ഇന്ത്യയിൽ അനുമതി നൽകിയതിന് പുതിൻ നന്ദി പറഞ്ഞു. ഇന്ത്യയിൽ നിർമിക്കുന്ന റഷ്യൻ വാക്സിൻ ഇന്ത്യക്കും റഷ്യക്കും പുറമെ മൂന്നാം ലോകരാജ്യങ്ങളുടേയും ഉപയോഗത്തിനായിരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് റഷ്യ നൽകുന്ന പിന്തുണയിൽ മോദി നന്ദി പറഞ്ഞു.

Content Highlights PM Narendra Modi Putin