ന്യൂഡൽഹി: പാകിസ്താൻ ഒഴികെയുള്ള അയൽരാജ്യങ്ങളിലെ നേതാക്കൾക്ക് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ബുധനാഴ്ച ടെലിഫോണിലാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, മാലെദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലി, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗിയാൽ വാംഗ്ചൂക് തുടങ്ങിയവരെയാണ് പ്രധാനമന്ത്രി വിളിച്ചത്.
അയൽരാജ്യങ്ങളും ഇന്ത്യയും തമ്മിൽ വിവിധതലങ്ങളിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് നേതാക്കൾ ചർച്ച ചെയ്തതെന്ന് വിദേശാകാര്യമന്ത്രാലയം അറിയിച്ചു.
Content Highlights: PM Narendra Modi New Year