ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം പൊതുജന പങ്കാളിത്തത്തോടെയായിരിക്കും സംഘടിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനു കാട്ടിക്കൊടുക്കാനുള്ള അവസരമാണ് ഈ ആഘോഷം. സ്വാതന്ത്ര്യസമര പോരാളികളുടെ ജീവത്യാഗങ്ങൾ ജനങ്ങളെ ഓർമപ്പെടുത്തേണ്ടതുണ്ട്. 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിനായി രൂപവത്കരിച്ച 259 അംഗ സമിതിയുടെ ആദ്യയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികൾ, കലാ, സാംസ്കാരിക, കായിക രംഗത്തെ പ്രശസ്തർ തുടങ്ങിയവരാണ് സമിതിയിലുള്ളത്. മാർച്ച് 12-ന് ആഘോഷ പരിപാടികൾ തുടങ്ങും.

Content Highlights: PM Narendra Modi New Delhi