ന്യൂഡൽഹി: സി.ബി.എസ്.ഇ. വിദ്യാർഥികളും വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള വെർച്വൽ ആശയവിനിമയത്തിൽ അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. പന്ത്രണ്ടാംക്ളാസ് പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിഞ്ഞു. പരീക്ഷ റദ്ദാക്കിയതിന് പ്രധാനമന്ത്രിക്ക് വിദ്യാർഥികൾ നന്ദിയറിയിച്ചു.

വിദ്യർഥികളുടെ വിനോദമാർഗങ്ങളെക്കുറിച്ചും അവരുടെ ദൈനംദിന വ്യായാമപരിപാടികളെക്കുറിച്ചും മോദി അന്വേഷിച്ചു. പഠനകാര്യങ്ങളും വ്യക്തിവിശേഷങ്ങളും കൊറോണ സാഹചര്യങ്ങളും വിലയിരുത്തി.

ഭാവിയിലെ വെല്ലുവിളികളെ അതിജീവിക്കാൻ ഒത്തൊരുമയുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.

Content Highlights: PM Narendra Modi Children