ന്യൂഡൽഹി: നരേന്ദ്രമോദിയുമായി ഇന്ത്യൻസമൂസ കഴിക്കാൻ ആഗ്രഹമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ജൂൺനാലിന് ഇരുനേതാക്കളും തമ്മിൽ വീഡിയോ കോൺഫറൻസ് നടക്കാനിരിക്കയാണ്. നേരിലുള്ള കൂടിക്കാഴ്ചയായിരുന്നെങ്കിൽ സമൂസ നരേന്ദ്രമോദിയുമൊത്ത് കഴിക്കാമായിരുന്നെന്നും സമൂസയുടെയും മാങ്ങാ ചട്ട്ണിയുടെയും പടം ട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചു. ഇന്ത്യൻ മഹാസമുദ്രത്താൽ ബന്ധപ്പെട്ടുകിടക്കുന്ന രാജ്യങ്ങൾ സമൂസയിലൂടെ ഒന്നാകുന്നുവെന്ന് ട്വീറ്റിന് മറുപടിയായി മോദി കുറിച്ചു. കോവിഡ്-19 നെതിരേയുള്ള നിർണായകയുദ്ധം ജയിക്കുന്നതോടെ നമ്മളൊരുമിച്ച് സമൂസ കഴിക്കുമെന്നും മോദി മറുപടിയിൽ പറഞ്ഞു.

Content Highlights: PM Narendra Modi Australia