ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതു കാരണം സമാധാനവും പുരോഗതിയും ഉണ്ടായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അന്നെടുത്ത തീരുമാനത്തെ ചരിത്രപരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തിലാണ് പ്രതികരണം.

എന്നാൽ, കശ്മീരിലെ സ്ഥിതി വഷളായതായി പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ (ഗുപ്കർ സഖ്യം) നേതാക്കളായ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തി, ഹുറിയത്ത് നേതാക്കൾ തുടങ്ങിയവർ പറഞ്ഞു

വ്യാഴാഴ്ച ശ്രീനഗറിലെ മിക്ക കടകളും അടഞ്ഞുകിടന്നപ്പോൾ തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലും ബുദ്ഗാം, ഗന്ദർബാൽ, കുപ്‌വാര മേഖലയിലും കടകൾ തുറന്നു. ഹുറിയത്ത് കോൺഫറൻസ് ചെയർമാൻ സയ്യിദ് അലി ഷാ ഗീലാനിയുടെ പേരിൽ സമരം നടത്താൻ ആഹ്വാനം ചെയ്തുള്ള വ്യാജക്കത്ത് പോലീസിന് ലഭിച്ചതിനാൽ അദ്ദേഹത്തെ പോലീസ് വീട്ടുതടങ്കലിലാക്കി.