ശ്രീനഗർ: വ്യോമസേനയുടെ കാണാതായ പൈലറ്റ് സുരക്ഷിതനായി മടങ്ങിയെത്തുന്നതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാഷ്ട്രീയപരിപാടികൾ റദ്ദാക്കണമെന്ന് മുൻ കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറസ് നേതാവുമായ ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

“നമ്മുടെ പൈലറ്റ് പാക് കസ്റ്റഡിയിലായിരിക്കുമ്പോൾ, പതിവുപോലെ ജനങ്ങളുടെ ചെലവിൽ രാജ്യത്തുടനീളം സഞ്ചരിച്ച് രാഷ്ട്രീയപ്രസംഗങ്ങൾ നടത്താൻ കഴിയില്ല” -ഒമർ അബ്ലുള്ള ട്വീറ്റ് ചെയ്തു. ഇന്ത്യൻ പൈലറ്റിന്‌ ആവശ്യമായ സൗകര്യങ്ങൾ നൽകണമെന്നും അദ്ദേഹം പാകിസ്താനോട് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

content highlights: PM Modi must suspend all his political activities till missing pilot returns safely: Omar Abdullah