ന്യൂഡൽഹി: യു.എസ്. ഗവേഷണ സ്ഥാപനം ലോകത്തെ ഏറ്റവും ജനകീയനായ രാഷ്ട്രത്തലവനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ.
യു.എസ്. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മോണിങ് കൺൽസട്ടാണ് മോദിയെ തിരഞ്ഞെടുത്തത്. കോവിഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതയാണ് മോദിയെ വീണ്ടും ഈ സ്ഥാനത്തെത്തിച്ചതെന്ന് നഡ്ഡ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കഴിവുറ്റ നേതൃത്വത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടം. ഇതിൽ ഇന്ത്യക്കാർക്കെല്ലാം അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.