ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 യൂത്ത് കോൺഗ്രസ് ദേശീയ തൊഴിലില്ലായ്മദിനമായി ആചരിക്കും. തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത് ലക്ഷക്കണക്കിന് യുവാക്കളെ സമ്മർദത്തിലാക്കുകയാണ്. 32 ലക്ഷം പേർക്കാണ് കോവിഡിൽ ജോലി നഷ്ടപ്പെട്ടത്. ഒരു വർഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2.4 ശതമാനത്തിൽനിന്ന് 10.3 ശതമാനമായി ഉയർന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ബി.ജെ.പി. സർക്കാരിന്റെ വികസനം ഞായറാഴ്ചയും തിങ്കളാഴ്ചയും തമ്മിലുള്ള വ്യത്യാസംപോലും അവസാനിപ്പിച്ചതായി രാഹുൽ ഗാന്ധി പരിഹസിച്ചു. ജോലിയില്ലെങ്കിൽ എന്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും -അദ്ദേഹം ട്വീറ്റുചെയ്തു. വരുംദിവസങ്ങളിൽ നാലായിരത്തോളം കമ്പനികൾ പൂട്ടാൻ സാധ്യതയുണ്ടെന്നും രാഹുൽ പറഞ്ഞു.