പുണെ: നാടെങ്ങും കൊറോണഭീതി നിലനിൽക്കുന്ന അവസ്ഥയിൽ നഗരത്തിലെ പ്രമുഖ ആശുപത്രിയിൽനിന്ന് മുഖാവരണങ്ങൾ മോഷണംപോയ കേസിൽ ഇരുപത്തെട്ടുകാരനായ ഫാർമസിസ്റ്റ് അറസ്റ്റിൽ. സർജിക്കൽ, എൻ-‍95 മാസ്കുകളാണ് ശനിയാഴ്ച മോഷ്ടിക്കപ്പെട്ടത്.

ഇവകൂടാതെ മരുന്നുകൾ, കുത്തിവെപ്പുമരുന്നുകൾ, ഗുളികകൾ എന്നിവയുൾപ്പടെ 35,750 രൂപയുടെ സാധനങ്ങൾ ഇയാൾ മോഷ്ടിച്ചതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ കൊറോണബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.

content highlights: pharmasist arrested for stealing mask