മുംബൈ: വെള്ളിയാഴ്ചയും വില വർധിച്ചതോടെ മുംബൈ നഗരത്തിൽ പെട്രോൾ വില ലിറ്ററിന് 105 രൂപ കടന്നു. 105.24 രൂപയാണ് മുംബൈയിലെ വില. ഡീസൽ വിലയും 100 രൂപയോടടുക്കുകയാണ്. ലിറ്ററിന് 96.72 രൂപയാണ് വെള്ളിയാഴ്ചത്തെ നിരക്ക്. എട്ടു സംസ്ഥാന തലസ്ഥാനങ്ങളിൽ നിലവിൽ പെട്രോൾ വില നൂറുരൂപ കടന്നിട്ടുണ്ട്.

ഡൽഹിയിൽ വെള്ളിയാഴ്ച പെട്രോൾ ലിറ്ററിന് 99.16 രൂപയായി. ഡീസലിന് 89.18 രൂപയും. ബെംഗളൂരുവിൽ പെട്രോളിന് 102.48 രൂപയും ഡീസലിന് 98.54 രൂപയുമാണ്. ചെന്നൈ നഗരത്തിലും വില നൂറു കടന്നിട്ടുണ്ട്. 100.13 രൂപയാണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഡീസലിന് 93.72 രൂപയും. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 99.04 രൂപയും ഡീസലിന് 92.03 രൂപയുമാണ് നൽകേണ്ടത്.

തിരുവനന്തപുരത്ത് പെട്രോൾവില 100.79 രൂപയിലെത്തി. ഡീസൽ വില 95.74 രൂപയും. രണ്ടു മാസത്തിനിടെ പത്തു ശതമാനത്തോളം വർധനയാണ് പെട്രോൾ, ഡീസൽ വിലയിലുണ്ടായിട്ടുള്ളത്.

content highlights: petrol price crosses 105 in mumbai