ചെന്നൈ: കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പന്പുകള്‍ തുറക്കില്ലെന്ന് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ (തമിഴ്‌നാട് ഘടകം) അറിയിച്ചു. മെയ് 14 മുതല്‍ ഇതു പ്രാബല്യത്തിലാവും.

കര്‍ണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാണ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

പരിസ്ഥിതിസംരക്ഷണവും ഇന്ധനലാഭവും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇക്കാര്യം േെപട്രാളിയം കന്പനികളെ അറിയിക്കും. ശനിയാഴ്ച രാത്രി 12 മുതല്‍ ഞായറാഴ്ച രാത്രി 12വരെയാണ് പന്പുകള്‍ അടച്ചിടുകയെന്ന് തമിഴ്‌നാട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. മുരളി അറിയിച്ചു.

എട്ടുസംസ്ഥാനങ്ങളിലുമായി 20,000 പെട്രോള്‍ പന്പുകളുണ്ട്. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ വില്പന ഞായറാഴ്ച 40 ശതമാനം കുറവാണ്. ഞായറാഴ്ചകളില്‍ പെട്രോള്‍ പന്പുകള്‍ അടച്ചിടാന്‍ വര്‍ഷങ്ങള്‍ക്കുമുന്പ് തീരുമാനിച്ചിരുന്നു. എന്നാല്‍, േെപട്രാളിയം കമ്പനികളുടെ അഭ്യര്‍ഥന പരിഗണിച്ച് മാറ്റിവെയ്ക്കുകയായിരുന്നു.