ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരാന്‍ സാധ്യത.

രാജ്യത്ത് 12 ദിവസമായി ഇവയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. മെക്‌സിക്കോ തീരത്തെ എണ്ണപ്പാടത്തുണ്ടായ തീപ്പിടിത്തം, ഇഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് എണ്ണവില ഉയരാന്‍ കാരണം.

അത് ഇപ്പോഴത്തെ നിലവാരത്തില്‍ തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടേണ്ടിവരുമെന്ന് എണ്ണക്കമ്പനി അധികൃതര്‍ പറഞ്ഞു.