മുംബൈ: വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന രാജ്യവ്യാപക പണിമുടക്കില്‍നിന്ന് പിന്മാറണമെന്ന് പെട്രോള്‍പമ്പ് ഉടമകളോട് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടു. പമ്പുടമകള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളില്‍ ഭൂരിഭാഗവും പരിഹരിച്ചതാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചചെയ്യാനില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കി.

പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക്-സേവന നികുതിയില്‍ ഉള്‍പ്പെടുത്തുക, കമ്മിഷന്‍ വര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 27 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും പമ്പുടമകള്‍ അറിയിച്ചിരുന്നു.