ഇന്ദോർ: കോവിഡ് വൈറസിനെ തുരത്താൻ ഹോമം നടത്തുന്നത് ഗുണംചെയ്യുമെന്ന് മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ ഠാക്കൂർ. പകർച്ചവ്യാധികളിൽനിന്ന് രക്ഷനേടാനും പരിസ്ഥിതിയെ ശുദ്ധീകരിക്കാനുമുള്ള പുരാതന രീതിയാണ് ഹോമങ്ങൾ. മതചടങ്ങായി മാത്രം കാണാതെ പരിസ്ഥിതി ശുചീകരിക്കാൻ എല്ലാവരും ദിവസവും രണ്ടു ഹോമം ചെയ്യണമെന്നും മന്ത്രി അഭ്യർഥിച്ചു.

നേരത്തേ, കോവിഡിനെ മറികടക്കാൻ വേദകാലത്തെ ജീവിതശൈലി സ്വീകരിക്കണമെന്നു പറഞ്ഞ മന്ത്രി ചാണകം കത്തിച്ചാൽ വീടിന്റെ അന്തരീക്ഷം 12 മണിക്കൂർ അണുവിമുക്തമായിരിക്കുമെന്നും അവകാശപ്പെട്ടിരുന്നു.

content highlights: perform yaga to ward off covid- madhya pradesh minister