ന്യൂഡല്‍ഹി: എം.പി.മാരുടെയും മുന്‍ എം.പി.മാരുടെയും അലവന്‍സുകളും പെന്‍ഷനും തീരുമാനിക്കാനുള്ള അവകാശം പാര്‍ലമെന്റിനാണെന്ന് കേന്ദ്രസര്‍ക്കാര്‍. അലവന്‍സുകളും പെന്‍ഷനും എം.പി.മാരുടെയും മുന്‍ എം.പി.മാരുടെയും അവകാശമാണെന്ന് പാര്‍ലമെന്റ്കാര്യമന്ത്രി അനന്ത്കുമാര്‍പറഞ്ഞു.

ഇതു സംബന്ധിച്ച് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസര്‍ക്കാരിനും നോട്ടീസയച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. സൗഗത റോയ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍ എം.പി.മാര്‍ക്കും ഭാര്യമാര്‍ക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച നിയമത്തിനെതിരെ സര്‍ക്കാരിതരസംഘടന ലോക് പ്രഹരി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.