ന്യൂഡൽഹി: കോവിഡ് വാക്സിൻ ലഭ്യമാകുന്നതുവരെ 48 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ സ്കൂളുകളിലേക്കയക്കാൻ തയ്യാറല്ലെന്ന് സർവേ.

ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ലോക്കൽ സർക്കിളാണ്’ രാജ്യത്തെ 361 ജില്ലകളിലെ 32,000 രക്ഷിതാക്കളിൽ സർവേ നടത്തിയത്. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതുവരെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ തയ്യാറല്ലെന്നാണ് 48 ശതമാനം പേർ പ്രതികരിച്ചത്. 21 ശതമാനം രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുമെന്നും പറഞ്ഞു. തങ്ങളുടെ ജില്ലയിൽ ഒരു രോഗിപോലുമില്ലാത്ത സാഹചര്യമുണ്ടായാൽ കുട്ടികളെ സ്കൂളുകളിൽ വിടാൻ തയ്യാറാണെന്ന് അഭിപ്രായപ്പെട്ടവരാണ് 30 ശതമാനം പേർ. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾ ഈമാസം ഭാഗികമായി സ്കൂളുകൾ തുറന്നിരുന്നു. രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് ആദ്യവാരം സ്കൂളുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights:parents not willing to send children to school without vaccination survey report