ന്യൂഡൽഹി: പാകിസ്താനിലെ പ്രമുഖ ടി.വി. ചാനലായ ഡോൺ ഹാക്ക് ചെയ്ത് ഇന്ത്യൻ പതാക പാറിച്ചു. ചാനലിൽ പരസ്യം പൊയ്ക്കൊണ്ടിരിക്കെയാണ് സ്വാതന്ത്ര്യദിനാശംസയും ഇന്ത്യൻ പതാകയും പ്രത്യക്ഷപ്പെട്ടത്. അൽപ്പസമയത്തിനുശേഷം അപ്രത്യക്ഷമായി. പാകിസ്താൻ സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30-നാണു സംഭവം.

ദൃശ്യം ഉടൻ ട്വിറ്ററിൽ പ്രചരിച്ചു. എത്രനേരം ഇന്ത്യൻ പതാക സ്‌ക്രീനിലുണ്ടായിരുന്നെന്നു വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഡോൺ ന്യൂസ് അധികൃതർ ട്വീറ്റ് ചെയ്തു.