ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധിപറയും. പദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധിക്കെതിരേ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ നൽകിയ ഹർജികളിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, എം.എം. ശാന്തനഗൗഡർ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച രാവിലെ 10.30-നു വിധിപറയുക.