ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പദ്മപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, സംഗീതജ്ഞരായ ഇളയരാജ, ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍ സമ്മാനിച്ചു. മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പദ്മഭൂഷണും നാട്ടുവൈദ്യ വിദഗ്ധ ലക്ഷ്മിക്കുട്ടി പദ്മശ്രീയും ഏറ്റുവാങ്ങി. ബാഡ്മിന്റണ്‍ താരം കെ. ശ്രീകാന്ത്, ടെന്നീസ് താരം സോംദേവ് കിഷോര്‍ ദേവവര്‍മന്‍ എന്നിവര്‍ക്ക് പദ്മശ്രീ സമ്മാനിച്ചു.
 
Padma awards

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുള്‍പ്പെട്ട പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 85 പേര്‍ക്കാണ് ഇത്തവണ പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
 
Padma awards