ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍.എസ്.എസ്. സൈദ്ധാന്തികനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരന്‍, സംഗീതജ്ഞരായ ഇളയരാജ, ഗുലാം മുസ്തഫാ ഖാന്‍ എന്നിവര്‍ക്ക് പദ്മവിഭൂഷന്‍ ബഹുമതി നല്‍കും.
മാര്‍ത്തോമ വലിയമെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനി എന്നിവരുള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് പദ്മഭൂഷണ്‍ ബഹുമതി നല്‍കും.
രാജ്യത്തെ പാലിയേറ്റീവ് പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവായ എം.ആര്‍. രാജഗോപാല്‍, നാട്ടുവൈദ്യ വിദഗ്ധ ലക്ഷ്മിക്കുട്ടി എന്നീ മലയാളികളുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച എഴുപത് പേര്‍ക്ക്് പദ്മശ്രീ പുരസ്‌കാരം നല്‍കും.
എണ്‍പത്തിയഞ്ച് പ്രതിഭകളെയാണ് ഇത്തവണ രാജ്യം പദ്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. പദ്മഭൂഷണ്‍ ബഹുമതി നേടിയ മറ്റുള്ളവര്‍ :പങ്കജ് അദ്വാനി (കായികം, കര്‍ണാടക),അലക്‌സാണ്ടര്‍ കടാകിന്‍ (പൊതുഭരണം, റഷ്യ), രാമചന്ദ്രന്‍ നാഗസ്വാമി( പുരാവസ്തു വിജ്ഞാനീയം, തമിഴ്‌നാട്), വേദ്പ്രകാശ് നന്ദ (സാഹിത്യം, അമേരിക്ക), ലക്ഷ്!മണ്‍ പൈ (പെയിന്റിങ്,ഗോവ), അരവിന്ദ് പരീഖ് (സംഗീതം, മഹാരാഷ്ട്ര),ശാരദാ സിന്‍ഹ (സംഗീതം,ബിഹാര്‍ ).
പദ്മശ്രീ നേടിയ എഴുപതുകാരനായ എം.ആര്‍. രാജഗോപാല്‍ രാജ്യത്തെ പാലിയേറ്റീവ് പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവാണ്. 1993 ല്‍ കോഴിക്കോട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിച്ചു. ആഗോളതലത്തില്‍ അറിയപ്പെടുന്ന മുപ്പത് അനസ്തീസ്യോളജിസ്റ്റില്‍ പ്രമുഖനാണ്. വേദനാസംഹാരികള്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രാപ്യമാക്കാന്‍ യത്‌നിച്ച രാജഗോപാലിനെ വൈദ്യശാസ്ത്ര രംഗത്തെ മിശിഹ എന്നാണ് വിശേഷിപ്പിക്കുന്നത്.
ആദിവാസി നാട്ടു വൈദ്യത്തെ ജനകീയമാക്കിയ ലക്ഷ്മിക്കുട്ടിയമ്മയെ വനമുത്തശ്ശിയെന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. അഞ്ഞൂറോളം കാട്ടുമരുന്നുകള്‍ കണ്ടെത്തി ശേഖരിച്ച ലക്ഷ്മിക്കുട്ടിയമ്മ നാട്ടു വൈദ്യവിദഗ്ധയാണ്. പാമ്പുകടിക്കും പ്രാണി ദംശനത്തിനുമുള്ള കാട്ടുമരുന്നുകളിലൂടെ ഒട്ടേറെപ്പേരുടെ ജീവന്‍ രക്ഷിച്ചു. കല്ലാര്‍ ഫോക് ലോര്‍ അക്കാദമിയിലെ അധ്യാപികയായിരുന്നു. 1950-കളില്‍ ആദിവാസി സമൂഹത്തില്‍നിന്ന് വിദ്യാഭ്യാസം നേടിയ ഏക ആദിവാസി വനിതയാണ് ലക്ഷ്മിക്കുട്ടി അമ്മ.