ന്യൂഡല്‍ഹി: ചുളുവില്‍ പദ്മപുരസ്‌കാരങ്ങള്‍ നേടാമെന്ന് ഇനിയാരും പ്രതീക്ഷിക്കേണ്ട. മന്ത്രിമാര്‍ പദ്മപുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന സ്ഥിരംപരിപാടി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചതോടെയാണ് അര്‍ഹതയില്ലാതെ പുരസ്‌കാരങ്ങള്‍ മന്ത്രിമാരെ സ്വാധീനിച്ച് നേടാമെന്ന പ്രാഞ്ചിയേട്ടന്മാരുടെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുവീണത്.

നീതി ആയോഗിന്റെ പരിപാടിയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇനിയാര്‍ക്കും ആരെയും ഓണ്‍ലൈന്‍വഴി പദ്മ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാം. നേരത്തെ മന്ത്രിമാരുടെ ശുപാര്‍ശയില്‍ മാത്രമേ ഇവ നല്‍കിയിരുന്നുള്ളൂ.