ഹൈദരാബാദ്: ഗാന്ധി-നെഹ്രു കുടുംബത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നതിനായി മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ കോൺഗ്രസ് അവഗണിച്ചെന്ന് പേരക്കുട്ടി എൻ.വി. സുഭാഷ് ആരോപിച്ചു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇതിനു മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. നരസിംഹ റാവുവിന്റെ ജന്മവാർഷികമായ വെള്ളിയാഴ്ചയാണ് ബി.ജെ.പി. പ്രവർത്തകനായ ഇദ്ദേഹം ആരോപണവുമായി എത്തിയത്.

റാവുവിന്റെ ജന്മവാർഷികത്തിൽ ആദരമർപ്പിക്കാൻ ഒരു കോൺഗ്രസ് നേതാവുപോലുമെത്തിയില്ലെന്നു സുഭാഷ് ആരോപിച്ചു. 1996-ലെ കോൺഗ്രസിന്റെ പരാജയം നരസിംഹ റാവുവിനുമേൽ കെട്ടിവെച്ച് അദ്ദേഹത്തെ മാറ്റിനിർത്താനാണു കോൺഗ്രസ് ശ്രമിച്ചത്.

ഗാന്ധി-നെഹ്രു കുടുംബത്തെ നേതൃത്വത്തിൽ തിരിച്ചെത്തിച്ച് പരാജയഭാരം തങ്ങളുടെ തലയിൽനിന്ന് ഒഴിവാക്കാമെന്നുധരിച്ച കോൺഗ്രസുകാർ റാവുവിനെ അവഗണിച്ചു. റാവുവിന്റെ ഭരണനേട്ടങ്ങൾ മറന്നുകൊണ്ടായിരുന്നു ഇതെന്നും നിലവിൽ തെലങ്കാന ബി.ജെ.പി. വക്താക്കളിലൊരാളായ സുഭാഷ് പറഞ്ഞു.

നരസിംഹറാവുവിന് ആദരമർപ്പിച്ചു ലോക്‌സഭയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സുരേഷ് നന്ദി പറഞ്ഞു.

Content Highlights; P V Narasimha Rao, Gandhi Faminy