ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരത്തെ ശനിയാഴ്ച എയിംസിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. വയറുവേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നാണിത്. പരിശോധനയ്ക്കുശേഷം വൈകുന്നേരത്തോടെ ജയിലിലേക്കു കൊണ്ടുപോയി.
വിചാരണക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ സെപ്റ്റംബർ അഞ്ചുമുതൽ ചിദംബരം ജയിലിലാണ്. വൈദ്യപരിശോധന ആവശ്യപ്പെടുമ്പോഴെല്ലാം അതിനു സൗകര്യമൊരുക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.
Content highlights: P Chidambaram INX media case