ന്യൂഡൽഹി: വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷന്‌ നിവേദനം നൽകി. വിവി പാറ്റ് യന്ത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെതിരേ പുനഃപരിശോധനാ ഹർജി നൽകിയതിനു തുടർച്ചയായിട്ടാണ് ഇത്.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി. നേതാക്കളാണ് ശനിയാഴ്ച തിരഞ്ഞെടുപ്പു കമ്മിഷനെ സന്ദർശിച്ചത്. ബംഗാളിലെ ബാരക്പുർ മണ്ഡലത്തിലെ ഒരു ബൂത്തിൽ നൽകിയ യന്ത്രത്തിലെ പ്രകടമായ ക്രമക്കേട് പ്രതിപക്ഷപാർട്ടികൾ ഉയർത്തിക്കാട്ടി.

അവിടെ മോക് ഡ്രിൽ നടത്തിയ വോട്ടിങ് യന്ത്രത്തിൽ ബി.ജെ.പി.യുടെ ചിഹ്നത്തിനു താഴെ പാർട്ടിയുടെ പേരും എഴുതിയിട്ടുണ്ട്. ഒന്നുകിൽ അതു മാറ്റുകയോ അല്ലെങ്കിൽ മറ്റു പാർട്ടികളുടെ പേര് എഴുതിച്ചേർക്കുകയോ വേണമെന്ന് പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടു. ബി.ജെ.പി.യുടെ പേരെഴുതിയ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കരുതെന്ന് കോൺഗ്രസിന്റെ മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു.

content highlights: Opposition parties take EVM woes to Election Commission