crime
പ്രതീകാത്മകചിത്രം|
Photo: Mathrubhumi 

മുംബൈ: ഒരാൾ പെൺകുട്ടിയുടെ കൈകൾ പിടിച്ചുകൊണ്ട് പാന്റ്സിന്റെ സിപ് തുറന്നാൽ പോക്സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന്റെ വിധി. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സെഷൻസ് കോടതി വിധിയ്ക്കെതിരെ അമ്പതുകാരനായ പ്രതി സമർപ്പിച്ച അപ്പീലിലാണ് വിധി.

വസ്ത്രത്തിന് മുകളിലൂടെ പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചാൽ പോക്സോ പ്രകാരമുള്ള കുറ്റമായി കരുതാനാവില്ലെന്ന വിധി പറഞ്ഞ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടേതാണ് ഈ വിധിയും. ഈ വിധി സുപ്രീംകോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു.

പെൺകുട്ടിയുടെ കൈകൾ പ്രതി കൂട്ടിപിടിച്ച് പാന്റിന്റെ സിപ് തുറക്കുന്നത് കണ്ടെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതിയുടെ അപ്പീൽ പരിഗണിച്ച കോടതി പോക്സോ നിയമത്തിലെ എട്ട്, പത്ത് സെക്‌ഷൻ പ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കി. മറ്റു വകുപ്പുകൾ പ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്നും അതിനുള്ള ശിക്ഷ പ്രതി ഇതിനകം അനുഭവിച്ചിട്ടുള്ളതിനാൽ മോചിപ്പിക്കാമെന്നും വിധിയിൽ പറയുന്നു. ‘‘പെൺകുട്ടിയുടെ നേരെ അതിക്രമം നടത്തുകയെന്ന ലക്ഷ്യത്തോടെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറിയത് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. പോക്സോ പ്രകാരമുള്ള ലൈംഗികാതിക്രമമായി സ്ഥാപിക്കാൻ അത് പര്യാപ്തമല്ല. ശാരീരികബന്ധമുണ്ടായെന്ന് തെളിയിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പോക്സോ ബാധകമാകൂ’’ -കോടതി വ്യക്തമാക്കി.

content highlights: opening pants zip and holding hands are not sexual assault- nagpur bench