ബെംഗളൂരു: കേരള ആർ.ടി.സി. ഓണത്തിനോടനുബന്ധിച്ച് ബെംഗളൂവിലേക്കും മൈസൂരുവിലേക്കും പ്രത്യേക സർവീസ് നടത്തുന്നതിനു പിന്നാലെ ഓണം സ്പെഷ്യലുമായി കർണാടക ആർ.ടി.സി.യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ആറുവരെ സർവീസുകൾ നടത്താനാണ് തീരുമാനം. ടിക്കറ്റ് ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. കേരള ആർ.ടി.സി.യും ശനിയാഴ്ച മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. മാർച്ചിൽ നിർത്തിവെച്ച അന്തസ്സംസ്ഥാന സർവീസുകൾ അഞ്ചുമാസത്തിനുശേഷമാണ് വീണ്ടും തുടങ്ങുന്നത്.

നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് കേരളത്തിന്റെ പാസ് നിർബന്ധമാണ്. തിരികെ നഗരത്തിലേക്ക് വരുന്നവർ കർണാടകയുടെ സേവാസിന്ധുവിലും രജിസ്റ്റർ ചെയ്യണം. ബസിൽ കയറുന്നതിനുമുമ്പ് തെർമൽസ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകും. മുഖാവരണം നിർബന്ധമാണ്. ബെംഗളൂവിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞാൽ യാത്രക്കാർക്ക് ഇറങ്ങേണ്ട സ്ഥലത്തുമാത്രമേ നിർത്തുകയുള്ളൂ. യാത്രപുറപ്പെടുന്നതിനുമുമ്പും യാത്രയ്ക്കുശേഷവും ബസുകൾ അണുവിമുക്തമാക്കും. എ.സി. ബസുകളിൽ സർക്കാർ പ്രോട്ടോക്കോൾ അനുസരിച്ചുള്ള താപനിലയാണ് ക്രമീകരിക്കുക.

’എൻഡ് ടു എൻഡ്’ നിരക്കാണ് പ്രത്യേക ബസുകളിൽ ഈടാക്കുന്നത്. എവിടെയിറങ്ങിയാലും അവസാന സ്റ്റോപ്പിലേക്കുള്ള ടിക്കറ്റ് നിരക്ക് നൽകണം. സാധാരണയിൽനിന്ന് 10 ശതമാനം വർധനയുണ്ട്. തെക്കൻജില്ലകളിലേക്ക് പോകുന്ന ബസുകൾ സേലം വഴിയും കോഴിക്കോട്ടേക്ക് പോകുന്ന ബസുകൾ ബത്തേരിവഴിയും കണ്ണൂരിലേക്ക് പോകുന്ന ബസുകൾ വിരാജ്പേട്ട വഴിയും സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണംകൂടുകയാണെങ്കിൽ കൂടുതൽ സർവീസുകൾ നടത്താനും പദ്ധതിയുണ്ട്. ഇരുഭാഗത്തേക്കുമായി നിലവിൽ 28 സർവീസുകൾ നടത്താനാണ് നിലവിൽ തീരുമാനം.

സമയവിവര പട്ടിക ( ബെംഗളൂരുവിൽ നിന്ന് )

തിരുവനന്തപുരം: വൈകീട്ട് 4.20

എറണാകുളം: രാത്രി 9.08, 10.15

തൃശ്ശൂർ: രാത്രി 8.40, 9.20

കോഴിക്കോട്: രാത്രി 8.38, 10.10

കണ്ണൂർ: വൈകീട്ട് 7.40, 9.10

കോട്ടയം: വൈകീട്ട് 7.38

പാലക്കാട്: രാത്രി 9.50

കാസർകോട്: രാത്രി 9.10

കാഞ്ഞങ്ങാട്: രാത്രി 8.30

വടകര: രാത്രി 8.45

ബെംഗളൂരുവിലേക്ക് :

തിരുവനന്തപുരം: വൈകീട്ട് 4.20

എറണാകുളം: രാത്രി 8.14, 8.40

കോട്ടയം : വൈകീട്ട് 6.08

തൃശ്ശൂർ: രാത്രി 8.18, 9.18

പാലക്കാട്: രാത്രി 9.33

കോഴിക്കോട്: രാവിലെ 10.35, വൈകിട്ട് 9.56

കണ്ണൂർ: രാത്രി 9.28, 10.

കാസർകോട്: രാത്രി 9.10

കാഞ്ഞങ്ങാട്: രാത്രി 8.30

വടകര: രാത്രി 8.10

Content Highlights: Onam Karnataka RTC