ന്യൂഡല്‍ഹി: സ്വകാര്യആസ്​പത്രികളിലും നഴ്‌സിങ് ഹോമുകളിലും തൊഴിലെടുക്കുന്ന നഴ്‌സുമാരുടെ സേവന-വേതനവ്യവസ്ഥകളും തൊഴില്‍ അന്തരീക്ഷവും പഠിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി. ഇതിനായി നാലാഴ്ചയ്ക്കകം വിദഗ്ധസമിതിയെ നിയോഗിക്കണം.

ജസ്റ്റിസുമാരായ എ.ആര്‍. ദവെ, ശിവ കീര്‍ത്തി സിങ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റെതാണ് നിര്‍ദേശം. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.നഴ്‌സുമാരുടെ സംഘടന നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.