ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതിനാൽ ചെന്നൈ വിമാനത്താവളത്തിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള 30 ആഭ്യന്തര സർവീസുകൾ റദ്ദാക്കി. കൊച്ചിയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയതിൽ ഉൾപ്പെടും. 150-ഉം 250-ഉം പേർക്ക് കയറാവുന്ന വിമാനങ്ങളിലേക്ക് നാലുമുതൽ 15 വരെ യാത്രക്കാർ മാത്രമാണ് ബുക്ക് ചെയ്തിരിക്കുന്നത്.

വിമാനക്കമ്പനികൾ നിരക്ക് കുറയ്ക്കാത്തതും യാത്രക്കാർ കുറയുന്നതിന് ഇടയാക്കുന്നുവെന്ന് വിമാനത്താവളാധികൃതർ പറഞ്ഞു. മുൻകാലങ്ങളിൽ ദിവസങ്ങൾക്കുമുമ്പ് ബുക്ക് ചെയ്താൽ നിരക്ക് കുറയ്ക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ നിരക്ക് കുറയ്ക്കുന്നില്ല.