ന്യൂഡൽഹി: ബിഹാറിൽ തിങ്കളാഴ്ച നിതീഷ് മന്ത്രിസഭ അധികാരമേറ്റു. വൈകീട്ട് രാജ്ഭവനിൽനടന്ന ചടങ്ങിൽ ഗവർണർ ഫഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി. അംഗങ്ങളായ തർ കിഷോർ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരായി. ബി.ജെ.പി.യുടെ ഏഴും ജെ.ഡി.യു.വിന്റെ ആറും എച്ച്.എ.എം., വി.ഐ.പി. എന്നീ സഖ്യകക്ഷികളുടെ ഓരോ മന്ത്രിമാരുമാണ് ചുമതലയേറ്റത്.

കേന്ദ്രമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ പങ്കെടുത്തു. മഹാസഖ്യം ചടങ്ങ് ബഹിഷ്കരിച്ചു.