ന്യൂഡല്‍ഹി: ന്യൂ ഇന്ത്യ 2022 എന്നു പേരിട്ടിരിക്കുന്ന വികസന അജന്‍ഡ ജൂണോടെ തയ്യാറാക്കുമെന്നും പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് അറിയിച്ചു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം അടുത്തമാസം വിളിച്ചുചേര്‍ക്കും. വികസനത്തോടൊപ്പം മറ്റു പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. പഞ്ചവത്സരപദ്ധതിക്കു പകരം 2022-ലേക്കുള്ള വികസന അജന്‍ഡ, 15 വര്‍ഷത്തെ വീക്ഷണരേഖ, മൂന്നുവര്‍ഷത്തെ കര്‍മപദ്ധതി എന്നിവയാണ് തയ്യാറാക്കുന്നത്.

സാങ്കേതികവിദ്യയുടെ വളര്‍ച്ച തൊഴില്‍ക്ഷാമമുണ്ടാക്കില്ല. എന്നാല്‍ ജോലികള്‍ വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ഇതിനായി ജനങ്ങള്‍ക്കു പുനഃപരിശീലനം നല്‍കേണ്ടതുണ്ടെന്നും അമിതാഭ് അഭിപ്രായപ്പെട്ടു.