ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് നീതി ആയോഗ്, ആരോഗ്യമന്ത്രാലയം എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച നടത്തി.
കമ്മിഷന്റെ അനുഭവസമ്പത്ത് വാക്സിൻ വിതരണത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. കോവിഡ് വ്യാപനത്തിനിടയിലും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതോടെ തങ്ങളുടെ സംവിധാനത്തിന്റെ ശക്തി കമ്മിഷൻ തെളിയിച്ചിട്ടുണ്ട്. നിലവിൽ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വോട്ടർപട്ടിക 50 വയസ്സിനു മുകളിലുള്ളവരെ കണ്ടെത്താൻ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ 30 കോടി പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.