ന്യൂഡല്‍ഹി : രബീന്ദ്രനാഥ് ടാഗോർമുതൽ ബംഗാളി സാരിവരെ... തിരഞ്ഞെടുപ്പടുത്തുകൊണ്ടിരിക്കുന്ന പശ്ചിമബംഗാളിന് പ്രത്യേക പരിഗണന നൽകുന്നതായി ഇത്തവണത്തെ ബജറ്റ്. വെണ്ണനിറത്തിൽ ചുവപ്പ് വീതികൂടിയ കരയുള്ള പരമ്പരാഗത ബംഗാളി പട്ടുസാരിയായ ലാൽപാദ് ധരിച്ചാണ് നിർമലാ സീതാരാമൻ പാർലമെന്റിലെത്തിയത്. ആഘോഷവേളകളിൽ ബംഗാളി സ്ത്രീകൾ അണിയുന്ന സാരിയാണിത്. ടാബ് പൊതിഞ്ഞ ചുവപ്പ് കവറും സാരിയുടെ നിറത്തോട് ചേരുന്നതായിരുന്നു. ആന്ധ്രയിൽനിന്നുള്ള മംഗൽഗിരി സാരിയണിഞ്ഞാണ് കഴിഞ്ഞവർഷം ബജറ്റവതരണത്തിനെത്തിയിരുന്നത്. ഉഷസ്സിനുമുമ്പേ പ്രകാശമറിയുന്ന പക്ഷിയാണ് വിശ്വാസം എന്ന ടാഗോറിന്റെ വരികൾ പാടിയാണ് ബജറ്റ് അവതരണം തുടങ്ങിയത്. ബംഗാളിനായി 25,000 കോടിയുടെ ഹൈവേ പദ്ധതിയും പ്രഖ്യാപിച്ചു.

Content Highlight: Nirmala Sitharaman wears Bengali saree for Union Budget