ന്യൂഡൽഹി: നിർഭയക്കേസിലെ നാലുപ്രതികളുടെയും വധശിക്ഷ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ അപേക്ഷ ഡൽഹിയിലെ പട്യാല ഹൗസ് കോടതി സ്വീകരിച്ചു. വ്യാഴാഴ്ചയാണ് അപേക്ഷ നൽകിയത്. കേസിൽ നേരത്തേ വാദം കേട്ടുകൊണ്ടിരുന്ന രണ്ടു ജഡ്ജിമാർ സ്ഥലംമാറിപ്പോയതിനാൽ നടപടിക്രമങ്ങൾ വൈകിയിരുന്നു. അതിനാൽ, കേസ് മറ്റൊരു ജഡ്ജിക്ക് വിട്ട് വധശിക്ഷ വേഗത്തിലാക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. ഈ മാസം 25-ന് അപേക്ഷ പരിഗണിക്കും.
രാഷ്ട്രപതിക്ക് ദയാഹർജി നൽകിയില്ലെങ്കിൽ ഏഴുദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്ന് കഴിഞ്ഞമാസം അവസാനം തിഹാർ ജയിലധികൃതർ പ്രതികളെ അറിയിച്ചിരുന്നു.
Content highlights: Nirbhaya case death sentance