ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതോടെ തന്റെ ഏഴ് വർഷത്തെ പോരാട്ടം പൂർണമായെന്നും നീതി ലഭിച്ചെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ആശാ ദേവി.

“നിർഭയക്ക് മാത്രമല്ല എല്ലാവർക്കും നീതി ലഭിച്ചു. എന്റെ മകൾ ഇന്നില്ല. എന്നാൽ, മറ്റുള്ളവർക്കുവേണ്ടി ഇനിയും പോരാട്ടം തുടരും. നിർഭയയുടെ അമ്മയെന്നതിൽ അഭിമാനിക്കുന്നു. അതേസമയം, ഭാവിയിൽ ഇത്തരം കേസുകൾ കുറ്റവാളികൾ വൈകിപ്പിക്കാതിരിക്കാൻ സുപ്രീംകോടതി മാർഗനിർദേശം ഇറക്കണം” -ആശാ ദേവി ആവശ്യപ്പെട്ടു. പ്രതികളെ തൂക്കിലേറ്റിയതറിഞ്ഞപ്പോൾ തന്റെ മകളുടെ ചിത്രത്തിൽ കെട്ടിപ്പിടിച്ചെന്നും അവർ പറഞ്ഞു.

Content Highlights: Nirbhaya case Asha Devi