ന്യൂഡൽഹി: നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും ഉടമസ്ഥതയിലുള്ള ഹോങ്‌ കോങ്ങിലെ സ്ഥാപനങ്ങളിൽനിന്ന് 2,300 കിലോഗ്രാം വരുന്ന അമൂല്യരത്നങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരികെയെത്തിച്ചു. ഇവയ്ക്ക് 1350കോടി രൂപ മൂല്യംവരും.

മുംബൈ തീരത്തെത്തിച്ച 108 പെട്ടികളിൽ 32 എണ്ണം മോദിയുടെ നിയന്ത്രണത്തിലുള്ള വിദേശസ്ഥാപനങ്ങളിലെയും ബാക്കിയുള്ളവ ചോക്സിയുടെ സ്ഥാപനങ്ങളിലെയുമാണ്.

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 200 കോടി ഡോളർ വെട്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്നത്.