മുംബൈ: ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ ആഡംബരവസ്തുക്കൾ ലേലത്തിൽ പോയത് 51 കോടി രൂപയ്ക്ക്. റോൾസ് റോയ്സ് കാറും എം.എഫ്. ഹുസൈൻ ഉൾപ്പെടെയുള്ള വിഖ്യാത ചിത്രകാരൻമാരുടെ പെയിന്റിങ്ങുകളുമാണ് ലേലംചെയ്തത്. ആകെ 40 വസ്തുക്കളാണ് ലേലംചെയ്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റേ് പിടിച്ചെടുത്ത വസ്തുക്കളാണിവ.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് കബളിപ്പിച്ച കേസിൽ കോടതി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ലണ്ടനിൽ ജയിലിൽ കഴിയുകയാണ് നീരവ് മോദി. കഴിഞ്ഞവർഷമാണ് മോദി ബ്രിട്ടനിൽ അറസ്റ്റിലായത്.
Content Highlights: Nirav Modi asset auction fetches Rs 51 crore to ED